വാഹന പരിശോധനയ്ക്കിടെ വനിതാ എസ് ഐയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; രക്ഷപ്പെട്ട യുവാവിനെ ചേസ് ചെയ്ത് പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2022 10:38 AM  |  

Last Updated: 05th February 2022 10:38 AM  |   A+A-   |  

POLICE CASE

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ വനിതാ എസ് ഐയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ.  പൂവാട്ടുപറമ്പ് പുറക്കാവ് മീത്തല്‍ ഷെറിലിനെയാണ് (35) മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 7.45-ഓടെ വെള്ളിപറമ്പ് ആറാംമൈലിനുസമീപമാണ് സംഭവം. 

വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കില്‍ വന്ന ഷെറില്‍ എസ് ഐയോട് അപമര്യാദയായി പെരുമാറി. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ എസ് ഐയും സംഘവും ജീപ്പില്‍ ഷെറിലിനെ പിന്തുടര്‍ന്നു. ഒരു കിലോമീറ്ററോളം ബൈക്കിനെ പിന്തുടര്‍ന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.