വീട്ടിലെ ബാത്ത് റൂമില്‍ ചാരായം വാറ്റിക്കൊണ്ടിരിക്കെ പൊലീസ് എത്തി, യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2022 01:54 PM  |  

Last Updated: 05th February 2022 01:54 PM  |   A+A-   |  

shivadas

ശിവദാസ്

 

തൃശൂര്‍: വീട്ടിലെ ബാത്ത് റൂമില്‍ ചാരായം വാറ്റികൊണ്ടിരിക്കേ 
യുവാവ് പൊലീസ് പിടിയിലായി. കണ്ടാണശ്ശേരി മണത്തില്‍ വീട്ടില്‍ ശിവദാസ് ആണ് പിടിയിലായത്. 15 ലിറ്റര്‍ നാടന്‍ ചാരായവും നൂറ് ലിറ്റര്‍ വാഷും വാറ്റാന്‍ ഉപയോഗിച്ച സാധനസാമഗ്രികളും പൊലീസ് പിടിച്ചെടുത്തു.

ഗുരുവായൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.കെ മനോജ്കുമാരിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാത്രി നടത്തിയ റെയ്ഡില്‍ പ്രതി താമസിച്ചിരുന്ന വീടിന്റെ ബാത്ത് റൂമില്‍  നാടന്‍ ചാരായം വാറ്റി കൊണ്ടിരിക്കുന്നതായി കണ്ടെത്തി.