നിയന്ത്രണം വിട്ട് കാര്‍ മരത്തിലിടിച്ച് അപകടം, കന്യാസ്ത്രി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2022 09:03 AM  |  

Last Updated: 05th February 2022 09:10 AM  |   A+A-   |  

lorry accident

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഒരു മരണം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു.

സിസ്റ്റർ ഗ്രേസ് മാത്യുവാണ് (55) മരിച്ചത്. തിരുവനന്തപുരം പോങ്ങുംമൂട് പ്രവർത്തിക്കുന്ന സോട്ടഴ്സ് ഓഫ് മേരി സഭയിലെ അം​ഗമാണ്. ഒപ്പമുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഫാദർ അരുൺ (40), സിസ്റ്റർ എയിഞ്ചൽ മേരി (85), സിസ്റ്റർ ലിസിയ (38) സിസ്റ്റർ അനുപമ (38) എന്നിവർക്കാണ് പരിക്കേറ്റത്. 

തൃശ്ശൂരിൽ നിന്നും നെടുമങ്ങാട്ടേയക്ക് വരുന്നതിനിടയിൽ പിരപ്പൻകോട് വച്ചാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ 4.15ന് സംസ്ഥാന പാതയിൽ പിരപ്പൻകോട് സെൻ്റ് ജോൺസ് ആശുപത്രിയ്ക്ക് സമീപത്തായിരുന്നു അപകടം. ഫാദർ അരുൺ ആണ് വാഹനം ഓടിച്ചിരുന്നത്.