ചികിത്സയ്‌ക്കെത്തിയ 13 കാരനെ പീഡിപ്പിച്ചു; മനോരോഗവിദഗ്ധന്‍ കുറ്റക്കാരനെന്ന് കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2022 01:01 PM  |  

Last Updated: 05th February 2022 01:01 PM  |   A+A-   |  

The court found the psychiatrist guilty

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പതിമൂന്നുകാരനായ ബാലനെ പീഡിപ്പിച്ച കേസില്‍ മനോരോഗവിദഗ്ധന്‍ കുറ്റക്കാരനെന്ന് കോടതി. മനോരോഗ വിദഗ്ധനായ ഡോ. ഗിരീഷ് കുറ്റക്കാരന്‍ ആണെന്നാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷല്‍ കോടതി കണ്ടെത്തിയത്.

പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് പതിമൂന്നുകാരനെ ഡോക്ടറെ കാണിക്കാനായി രക്ഷിതാക്കള്‍ കൊണ്ടുപോയത്. ഡോക്ടറെ കണ്ട് മടങ്ങവെ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. 

കൗണ്‍സലിംഗിനിടെ ഡോക്ടര്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രതി സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ആയിരുന്നു.