ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു; ബാലചന്ദ്രകുമാറിനെതിരെ യുവതി, പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2022 12:34 PM  |  

Last Updated: 05th February 2022 12:34 PM  |   A+A-   |  

balachandrakumar

ബാലചന്ദ്രകുമാര്‍/ഫയല്‍

 

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതിയുമായി യുവതി രംഗത്ത്. കണ്ണൂര്‍ സ്വദേശിനിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വിളിച്ചു വരുത്തി. ഒരു ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. 

പത്തു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശിനിയായ 40 കാരിയാണ് പരാതിയുമായി രംഗത്തു വന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നയാളാണ് ബാലചന്ദ്രകുമാര്‍. 

2011 ല്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ട സുഹൃത്ത് നല്‍കിയ ഫോണ്‍നമ്പറിന്റെ അടിസ്ഥാനത്തിലാണ് ജോലി തേടി ബാലചന്ദ്രകുമാറിനെ വിളിച്ചത്. ജോലി നല്‍കാമെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു. 

പീഡിപ്പിച്ച വിവരം പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍, പീഡനദൃശ്യങ്ങള്‍ റെക്കോഡ് ചെയ്‌തെന്നും, പരാതി നല്‍കിയാല്‍ വീഡിയോ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. ഇത്തരത്തിലുള്ള ഒരാള്‍ ചാനലുകളിലെത്തി നടിയുടെ നീതിക്ക് വേണ്ടി സംസാരിക്കുന്നത് കണ്ടപ്പോഴാണ് പരാതി നല്‍കാന്‍ തോന്നിയതെന്നും യുവതി പരാതിയില്‍ പറയുന്നു.