വാവ സുരേഷുമായി ഫോണില്‍ സംസാരിച്ച് ആരോഗ്യമന്ത്രി; നാളെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 06th February 2022 03:06 PM  |  

Last Updated: 06th February 2022 03:06 PM  |   A+A-   |  

vava_suresh

വാവ സുരേഷ്/ ഫെയ്സ്ബുക്ക്


കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫോണില്‍ സംസാരിച്ചു. വാവ സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. അദ്ദേഹത്തെ നാളെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും. മികച്ച പരിചരണമൊരുക്കിയതിന് മന്ത്രിയോട് സുരേഷ് നന്ദി പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കുറിച്ചി കരിനാട്ടുകവലയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വാവ സുരേഷിന് വലതു കാല്‍മുട്ടിനു മുകളില്‍ കടിയേറ്റത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. 65 കുപ്പി ആന്റി സ്‌നേക് വെനമാണ് സുരേഷിന് നല്‍കിയത്. 

തീവ്രപരിചരണ വിഭാഗത്തിനു സമീപത്തെ മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വാവ സുരേഷിനു നേരിയ പനി ഒഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍ അറിയിച്ചു.