നാളെ മുതല്‍ 10 മുതല്‍ 12 വരെ ക്ലാസ് വൈകുന്നേരം വരെ; 9 വരെ ഒരാഴ്ച കൂടി ഓണ്‍ലൈന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2022 08:32 AM |
Last Updated: 06th February 2022 08:32 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ 10, 11, 12 ക്ലാസ്സുകള്‍ ഓഫ്‌ലൈനായി രാവിലെ മുതല്‍ വൈകുന്നേരം വരെ നടക്കും. സ്‌കൂള്‍തല മാര്‍ഗരേഖ പ്രകാരം നിലവിലുള്ള രീതിയില്‍ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശം സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി.
സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ മുന്‍പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശപ്രകാരം അടുത്ത ഒരാഴ്ച കൂടി ഓണ്‍ലൈനായി തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു