ഒളിവിൽ കഴിഞ്ഞത് റിസോർട്ടിൽ; പൊലീസിനെ വെല്ലുവിളിച്ച ​ഗുണ്ട പല്ലൻ ഷൈജു പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2022 08:27 AM  |  

Last Updated: 07th February 2022 08:27 AM  |   A+A-   |  

shaiju1

ടെലിവിഷൻ ദൃശ്യം

 

കൽപ്പറ്റ: സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ഗുണ്ട പല്ലൻ ഷൈജു പിടിയിൽ. ‘കാപ്പ’ നിയമം ചുമത്തി ഇയാളെ തൃശൂർ ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഷൈജു പൊലീസിനെ വെല്ലുവിളിച്ചത്. 

വയനാട്ടിലെ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ കോട്ടയ്ക്കൽ പൊലീസ് റിസോർട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

ഒട്ടേറെ കൊലപാതക കേസുകളിലും ഹൈവേകളിലെ പിടിച്ചുപറിയടക്കമുള്ള കേസുകളിലും പ്രതിയാണ് ഷൈജു. കേസുകളിൽ കോടതിയിൽ ഹാജരാകാതെ മുങ്ങിയും പലയിടങ്ങളിൽ നിന്നായി വെല്ലുവിളിച്ചും ഇയാൾ പൊലീസിന് തലവേദനയായി മാറിയിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.