വാവ സുരേഷിന് സിപിഎം വീട് നിര്‍മ്മിച്ച് നല്‍കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2022 03:42 PM  |  

Last Updated: 07th February 2022 03:42 PM  |   A+A-   |  

vava_suresh

ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുന്ന വാവ സുരേഷ്‌

 

കോട്ടയം: വാവ സുരേഷിന് സിപിഎം വീട് നിര്‍മ്മിച്ച് നല്‍കും.  സിപിഎം നേതൃത്വം നല്‍കുന്ന അഭയം ചാരിറ്റബിള്‍ സൊസൈറ്റിയാണ് വീട് നിര്‍മ്മിച്ച് നല്‍കുകയയെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സുരേഷ് ഇന്നാണ് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത്. 

സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സ്‌നേഹിതരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് വന്ന ആവശ്യം ഒരു വീട് നിര്‍മ്മിച്ച് നല്‍കണം എന്നതായിരുന്നു.  ഇതിന് മുന്‍പ് പലരും ഈ നിര്‍ദ്ദേശം മന്നോട്ട് വച്ചെങ്കിലും അദ്ദേഹം സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ ഇക്കാര്യം സുരേഷിനോട് സംസാരിച്ചപ്പോള്‍ അത് സാറ് തീരുമാനിച്ചോളു എന്നാണ് മറുപടി നല്‍കിയത്. ഈ സാഹചര്യത്തിലാണ് സിപിഎം വീട് വച്ച്‌നല്‍കാന്‍ തീരുമാനിച്ചതെന്ന് വിഎന്‍ വാസവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വാസവന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

വാവ സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് സന്തോഷപൂര്‍വ്വം വീട്ടിലേക്ക് മടങ്ങി. സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സ്‌നേഹിതരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് വന്ന ആവശ്യം ഒരു വീട് നിര്‍മ്മിച്ച് നല്‍കണം എന്നതായിരുന്നു. 
 ഇതിന് മുന്‍പ് പലരും ഈ നിര്‍ദ്ദേശം മന്നോട്ട് വച്ചെങ്കിലും അദ്ദേഹം സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ ഇക്കാര്യം സുരേഷിനോട് സംസാരിച്ചപ്പോള്‍ അത് സാറ് തീരുമാനിച്ചോളു എന്നാണ് മറുപടി നല്‍കിയത്. 
 സിപിഎം നേതൃത്വം നല്‍കുന്ന അഭയം ചാരിറ്റബില്‍ സൊസൈറ്റിയാണ് വീട് നിര്‍മ്മിച്ച് നല്‍കുക.
 പ്രളയകാലത്തും കോവിഡ് കാലത്തും സേവനരംഗത്ത് മാതൃകയായി നിന്ന പ്രസ്ഥനമാണ് അഭയം. അഭയത്തിന്റെ ചുമതലയില്‍ സുരേഷിന്റെ അമ്മയുടെ പേരിലുള്ള നാട്ടിലെ ഭൂമിയിലാണ് വീട് നിര്‍മ്മിച്ച് നല്‍കുക.