വാവ സുരേഷ് ജീവിതത്തിലേക്ക്; ഇന്ന് ആശുപത്രി വിടും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2022 07:08 AM  |  

Last Updated: 07th February 2022 07:08 AM  |   A+A-   |  

vava_suresh

വാവ സുരേഷ്

 

കോട്ടയം: പാമ്പു കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷ് ഇന്ന് ആശുപത്രി വിടും. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ് ചെയ്യും. 

വാവ സുരേഷിന്റെ ആരോഗ്യ നില പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടർമാർ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാൽ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പാമ്പു കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചി നീലംപേരൂരിൽ വാവ സുരേഷിന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയിൽ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.