തിരുവനന്തപുരത്ത് കോവി‍ഡ് രോ​ഗി ആത്മഹത്യ ചെയ്ത നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2022 01:43 PM  |  

Last Updated: 08th February 2022 01:43 PM  |   A+A-   |  

death Teenage girl ends life after being stopped from using mobile phone

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നെടുമങ്ങാട് കോവിഡ് രോ​ഗിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആര്യനാട് കുളപ്പട സ്വദേശി ജോൺ ഡി (50) ആണ് മരിച്ചത്. 

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സിഎസ്എൽടിസി ആയി പ്രവർത്തിക്കുന്ന സ്ഥലത്താണ് മൃതദേ​ഹം കണ്ടെത്തിയത്. ഇന്ന് രാവിലെ നഴ്സ് ഇൻജക്ഷൻ എടുക്കാൻ വന്നപ്പോഴാണ് രോഗിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. 

മൂന്ന് ദിവസമായി ഇയാൾ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുകയായിരുന്നു. പ്രമേഹ രോഗിയായിരുന്നു.