ടോള്‍ പിരിവിനെ ചൊല്ലി തര്‍ക്കം, ജീവനക്കാരും യാത്രക്കാരും തമ്മില്‍ കൂട്ടത്തല്ല്- വീഡിയോ 

പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്
ടോള്‍ പ്ലാസയിലെ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള അടിപിടിയുടെ ദൃശ്യം
ടോള്‍ പ്ലാസയിലെ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള അടിപിടിയുടെ ദൃശ്യം

തൃശ്ശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്.  ടോള്‍ പിരിവിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് തല്ലില്‍ കലാശിച്ചത്. മുന്നിലെ വാഹനയാത്രക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ടോള്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായപ്പോള്‍ പിന്നില്‍ കാത്തുനില്‍ക്കേണ്ടിവന്ന കാര്‍ യാത്രക്കാരാണ് ആദ്യം പ്രശ്നമുണ്ടാക്കിയത്.

ഞായറാഴ്ചയാണ് സംഭവം. ഷിഫ്റ്റ് ഇന്‍ ചാര്‍ജായ ജീവനക്കാരനെ തല്ലിയതോടെ മറ്റ് ജീവനക്കാര്‍ കൂട്ടമായി വന്ന് യാത്രക്കാരെ മര്‍ദിക്കുകയായിരുന്നു. ഇരുകൂട്ടരും ഇതുവരെ വിഷയത്തില്‍ പരാതി നല്‍കിയിട്ടില്ല. ഏറെക്കാലത്തിനു ശേഷമാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇത്തരമൊരു സംഭവം വീണ്ടും നടക്കുന്നത്. അതിനിടെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com