പതിനൊന്നുവയസുകാരിയെ ലൈംഗികമായി പിഡിപ്പിച്ചു: പ്രതികള്‍ക്ക് 20 വര്‍ഷത്തെ കഠിനതടവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2022 05:44 PM |
Last Updated: 08th February 2022 05:44 PM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പതിനൊന്നുവയസുകാരിയെ ലൈംഗികമായി പിഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷത്തെ കഠിനതടവ്. പത്തനംതിട്ട സ്വദേശികളായ അജി, കാമുകി സ്മിത എന്നിവര്‍ക്കെതിരെയാണ് ശിക്ഷവിധിച്ചത്.
2017 ജൂണിലാണ് പതിനൊന്നുവയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായത്. ഐപിസി 376 പോക്‌സോ വകുപ്പ് ആറ് പ്രകാരം 20 വര്‍ഷം കഠിനതടവാണ് ഒന്നാം പ്രതിക്ക് ശിക്ഷ. 75,000 രൂപ പിഴയും നല്‍കണം. ബലാത്സംഗത്തിന് കൂട്ടുനിന്ന കേസില്‍ 20വര്‍ഷത്തെ തടവാണ് രണ്ടാം പ്രതിക്ക് വിധിച്ചത്. 25,000 രൂപ പിഴയും നല്‍കണം.
രണ്ടാം പ്രതിയുടെ അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ വീടിന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ പ്രലോഭിപ്പിച്ച് എത്തിച്ച് ഒന്നാം പ്രതിക്ക് കാഴ്ചവെക്കാന്‍ കൂട്ടുനിന്നു എന്നാതാണ് രണ്ടാംപ്രതിക്കെതിരയെുള്ള കുറ്റം. കോന്നി പൊലീസാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.