ഒരു വയസുള്ള കുഞ്ഞിനെ റെയില്‍വേ പാളത്തില്‍ ഇരുത്തി അമ്മ; യാത്രക്കാരും ഉദ്യോഗസ്ഥരും രക്ഷയ്‌ക്കെത്തി

ഒരു വയസുള്ള കുഞ്ഞിനെയാണ് അമ്മ കായംകുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിനോട് ചേർന്ന പാളത്തിൽ ഇരുത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കായംകുളം: കുഞ്ഞിനെ അമ്മ റെയിൽവേ പാളത്തിൽ ഇരുത്തിയത് പരിഭ്രാന്തി പരത്തി. ഒരു വയസുള്ള കുഞ്ഞിനെയാണ് അമ്മ കായംകുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിനോട് ചേർന്ന പാളത്തിൽ ഇരുത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. 

കുഞ്ഞിന്റെ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ട്. ട്രെയിൻ കടന്നു പോകാത്ത സമയമായതിനാൽ അപകടം ഒഴിവായി. ശബരി എക്സ്പ്രസിലാണ് അമ്മയും കുഞ്ഞും വന്നിറങ്ങിയത്. തെലുങ്കാണ് ഇവർ സംസാരിക്കുന്നത്.  യുവതി കുറച്ച് നേരം പ്ലാറ്റ് ഫോമിൽ നിന്നശേഷം കുഞ്ഞിനെ എടുത്ത് റെയിൽവേ പാളത്തിൽ വെക്കുകയായിരുന്നു. 

യാത്രക്കാരും റെയിൽവേ സംരക്ഷണ സേനയും ഇത് കണ്ട് ഓടിയെത്തി കുഞ്ഞിനെ എടുത്ത് മാറ്റി.  യുവതി കൃത്യമായി കാര്യങ്ങൾ ഒന്നും പറയുന്നില്ല. തെലുങ്കിൽ അവ്യക്തതയോടെയാണ് സംസാരിച്ചത്. ഇതിനിടെ പിങ്ക് പൊലീസ് സ്ഥലത്ത് എത്തി. തുടർന്ന് അമ്മയെയും കുഞ്ഞിനെയും വനിതശിശുക്ഷേമവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്‌നേഹിത കേന്ദ്രത്തിലേക്ക് മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com