'മുരുകന്‍ നായര്‍' വീണ്ടും മുരുകന്‍ കാട്ടക്കടയായി; വിവാദത്തിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മലയാളം മിഷന്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 08th February 2022 05:18 PM  |  

Last Updated: 08th February 2022 05:18 PM  |   A+A-   |  

murukan

മലയാളം മിഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍

 

പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയെ 'മുരുകന്‍ നായര്‍' ആക്കിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മലയാളം മിഷന്‍. ഡയറക്ടര്‍ ആയി ചുമതലയേറ്റ മുരുകന്‍ കാട്ടാക്കടയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മുരുകന്‍ നായര്‍ എന്ന് പേര് നല്‍കിയിരുന്നത്. ബ്രാക്കറ്റില്‍ മുരുകന്‍ കാട്ടാക്കട എന്നും നല്‍കിയിരുന്നു. 

മുരുകന്‍ നായര്‍ എന്ന പേര് ഒരിടത്തും അദ്ദേഹം ഉപയോഗിക്കാറില്ല. ജാതിവാല്‍ ചേര്‍ത്തുള്ള മലയാളം മിഷന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് എതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിനനാലെ, പോസ്റ്റ് ഡിലീറ്റ് ചെയ്തു. 

'മലയാളം മിഷന്‍ ഡയറക്ടറായി ചുമതലയേറ്റ മലയാളത്തിന്റെ പ്രിയ കവി ശ്രീ മുരുകന്‍ കാട്ടാക്കടക്ക് മലയാളം മിഷനിലേക്ക്  ഹാര്‍ദ്ദമായ സ്വാഗതം' എന്നാണ് മലയാളം മിഷന്റെ പുതിയ പോസ്റ്റ്.