ബ്രേക്ക് നഷ്ടപ്പെട്ട് വാട്ടര്‍ ടാങ്കര്‍, മിക്‌സിങ് ലോറിയുടെ മുന്‍പില്‍ ഇടിച്ചു; ഇടയില്‍ കുടുങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2022 08:29 AM  |  

Last Updated: 08th February 2022 08:29 AM  |   A+A-   |  

The mini lorry spun out of control

പ്രതീകാത്മക ചിത്രം

 

കുത്താട്ടുകുളം: ലോറികള്‍ക്കിടയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മംഗലത്തുതാഴത്ത് കോളജ് കവലയ്ക്ക് സമീപമാണ് അപകടം. ഓണക്കൂര്‍ സ്വദേശി ഷിജിത് പി മോഹന്‍(38) ആണ് മരിച്ചത്. 

മംഗലത്തുതാഴത്ത് റോഡ് നവീകരണത്തിനായി കൊണ്ടുവന്ന ലോറികളാണ് അപകടത്തിന് ഇടയാക്കിയത്. വാട്ടര്‍ ടാങ്കര്‍ ലോറി സ്റ്റാര്‍ട്ട് ചെയ്യുന്നതിന് ഇടയില്‍ വേഗത്തില്‍ പിന്നോട്ട് ഇറങ്ങി. ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലുണ്ടായ കോണ്‍ക്രീറ്റ് മിക്‌സിങ് ലോറിയുടെ മുന്‍ഭാഗത്ത് ഇടിച്ചു. 

കോണ്‍ക്രീറ്റ് മിക്‌സിങ് ലോറിയുടെ മുന്‍ഭാഗത്താണ് ഷിജിത്ത് നിന്നിരുന്നത്. ലോറികള്‍ക്കിടയില്‍പ്പെട്ട് ഷിജിത് ഞെരിഞ്ഞമര്‍ന്നു. നാട്ടുകാരും ലോറിക്കാരും ചേര്‍ന്ന് ഷിജിത്തിനെ പുറത്തെടുത്തു. വയറിന് കീഴ്‌പ്പോട്ട് ശരീരം പല ഭാഗങ്ങളായ നിലയിലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.