കൊച്ചിയിൽ ഓയിൽ എക്സ്ട്രാക്ഷൻ കമ്പനിയിൽ വൻ തീപിടിത്തം, വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2022 08:44 AM  |  

Last Updated: 09th February 2022 12:22 PM  |   A+A-   |  

grean_leaf_kochi_fire

ടെലിവിഷൻ സ്ക്രീൻഷോട്ട്

 

കൊച്ചി: കൊച്ചി കളമശേരിയിൽ കമ്പനിക്ക് തീപിടിച്ചു. സു​ഗന്ധവ്യഞ്ചനങ്ങളും തൈലങ്ങളും നിർമ്മിക്കുന്ന ​ഗ്രീൻ ലീഫ് എക്‌സ്ട്രാക്ഷന്‍സ് എന്ന കമ്പനിയിലാണ് തീപിടിത്തം. ഓയില്‍ സൂക്ഷിച്ചിരുന്ന ടാങ്കിനാണ് തീപിടിച്ചത്. ആളപായമില്ലെന്നാണ് വിവരം.  

ചെടികളിൽ നിന്നും മറ്റ് ഔഷധ സസ്യങ്ങളിൽ നിന്നും എണ്ണ വേർതിരിച്ചെടുക്കുന്ന കമ്പനിയാണിത്. ഓയില്‍ എക്‌സ്ട്രാക്ഷന്‍ യൂണിറ്റായതിനാല്‍ തീ പല ഭാഗങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നുണ്ട്. ഫയര്‍ഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആറ് ഫയര്‍ യൂണിറ്റികള്‍ നിലവില്‍ ഇവിടെയുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഫയര്‍ യൂണിറ്റുകളോട് ഇവിടേക്കെത്താന്‍ നിർദേശം നൽകിയിട്ടുണ്ട്. 

മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപമാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്. തീ പടര്‍ന്നത് എങ്ങനെയാണെന്ന പ്രാഥമിക നിഗമനത്തിലേക്കെത്തിയിട്ടില്ല.