ആര്‍ടിപിസിആര്‍ ടെസ്റ്റിന് 300രൂപ; ആന്റിജന്‍ 100രൂപ; കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2022 01:28 PM  |  

Last Updated: 09th February 2022 02:40 PM  |   A+A-   |  

covid testing

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനകൾക്കും പി.പി.ഇ. കിറ്റ്, എൻ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികൾക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആർടിപിസിആർ 300 രൂപ, ആന്റിജൻ 100 രൂപ, എക്സ്പെർട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആർടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാർജുകളും ഉൾപ്പെടെയുള്ള നിരക്കാണിത്.

പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്സ്.എൽ. സൈസിന് 154 രൂപയും ഡബിൾ എക്സ്.എൽ. സൈസിന് 156 രൂപയുമാണ് കുറഞ്ഞ തുക. എക്സ്.എൽ., ഡബിൾ എക്സ്.എൽ. സൈസിന് ഉയർന്ന തുക 175 രൂപയാണ്. എൻ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയർന്ന തുക 15 രൂപയുമാണ്. അമിത ചാർജ് ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ആർടിപിസിആർ 500 രൂപ, ആന്റിജൻ 300 രൂപ, എക്സ്പെർട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആർടി ലാമ്പ് 1150 രൂപ എന്നിങ്ങനെയാണ് മുമ്പ് നിശ്ചയിച്ച നിരക്ക്.