ശക്തമായ മഴയും മഞ്ഞും; യുഎസിൽ കാറപകടത്തിൽ മലയാളി കന്യാസ്ത്രീ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2022 07:13 AM  |  

Last Updated: 09th February 2022 07:13 AM  |   A+A-   |  

sister_anila

സിസ്റ്റർ അനില പുത്തൻതറ

 

കണ്ണൂർ: യുഎസിലെ കനക്ടിക്കട്ടിൽ കാറപകടത്തിൽ മലയാളി കന്യാസ്ത്രീ മരിച്ചു. കാസർകോട് ബദിയടുക്ക സ്വദേശിനി സിസ്റ്റർ അനില പുത്തൻതറ (40) ആണു മരിച്ചത്. കാറിൽ ഒപ്പം ഉണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകൾക്കു പരിക്കേറ്റു. ബദിയടുക്കയിലെ കുര്യാക്കോസ് – ക്ലാരമ്മ ദമ്പതികളുടെ മകളാണ് മരിച്ച സിസ്റ്റർ അനില.

സിസ്റ്റർ ബ്രജിറ്റ് പുലക്കുടിയിൽ, സിസ്റ്റർ ലയോൺസ് മണിമല എന്നിവരാണ് സാരമായ പരിക്കുകളോടെ രക്ഷപെട്ടത്. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോസഫ്സ് അഡോറേഷൻ പ്രൊവിൻസ് അം​ഗങ്ങളാണ് മൂവരും.  യുഎസിലെ സെന്റ് ജോസഫ്സ് ലിവിൽ നഴ്സിങ് ഹോമിലാണ് ഇവർ സേവനമനുഷ്ഠിക്കുന്നത്. ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ തിങ്കളാഴ്ച രാവിലെ (ഇന്ത്യൻ സമയം 9.30) ആണ് അപകടം ഉണ്ടായത്. 

ശക്തമായ മഴയും മഞ്ഞും മൂലം ഇവർ സഞ്ചരിച്ച കാർ റോഡിൽ നിന്നു തെന്നി മാറി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.