മദ്യലഹരിയില്‍ പെരുമ്പാമ്പുമായി യുവാവിന്റെ സ്‌കൂട്ടര്‍ സവാരി; വനം വകുപ്പ് അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2022 04:40 PM  |  

Last Updated: 09th February 2022 04:40 PM  |   A+A-   |  

SNAKE_2

പെരുമ്പാമ്പുമായി യുവാവിന്റെ സ്‌കൂട്ടര്‍ സവാരി/ വീഡിയോ ദൃശ്യം

 


കോഴിക്കോട്: കൊയിലാണ്ടിയില്‍ പെരുമ്പാമ്പുമായി യുവാവിന്റെ സ്‌കൂട്ടര്‍ സവാരി. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് സൂചന. വനം വകുപ്പ് അന്വേഷണം തുടങ്ങി.

മുചുകുന്ന് സ്വദേശി ജിത്തുവാണ് പാമ്പിനെ പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ മാസം 29നായിരുന്നു സംഭവം.ഇന്ന് ആണ് അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. 

'താന്‍ പോറ്റുന്ന സാധനമാണിത്. എന്ന് പറഞ്ഞ് ഇത് തന്റെ മുത്തുമോന്‍ എന്ന് പറഞ്ഞാണ് ജിത്തു പാമ്പിനെ എടുത്തുയര്‍ത്തുന്നത്. മോന്‍ പറയുന്നത് കേള്‍ക്ക് നമ്മള്‍ കള്ള് കുടിക്കാന്‍ പോകുകയല്ലേ, എങ്ങോട്ടും പോകുരുതേ വണ്ടിയുടെ പുറകേ തന്നെ ഇരിക്കണേ' എന്ന് പറയുന്നത് വീഡിയയോില്‍ വ്യക്തമാണ്. 

പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് അന്വേഷിക്കുന്നത്. ഈ പെരുമ്പാമ്പിനെ എവിടെ നിന്ന് കിട്ടിയെന്ന് കാര്യം ഉള്‍പ്പെടെ അന്വേഷിക്കണം.