സിപിഐയും സമ്മേളന ചൂടിലേക്ക്; ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്നുമുതല്‍

സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാകും. ഏപ്രില്‍-മെയ് മാസങ്ങളില്‍ ലോക്കല്‍ സമ്മേളനങ്ങള്‍ നടത്തും. ജൂണ്‍-ജൂലൈ മാസങ്ങളില്‍ മണ്ഡലം സമ്മേളനങ്ങളും ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ജില്ലാ സമ്മേളനങ്ങളും നടത്തും. ഒക്ടോബറില്‍ തിരുവനന്തപുരത്താണ് സംസ്ഥാന സമ്മേളനം.

ബ്രാഞ്ച് സെക്രട്ടറിമാരില്‍ 10 ശതമാനവും ലോക്കല്‍, മണ്ഡലം സമ്മേളന പ്രതിനിധികളില്‍ 20 ശതമാനവും വനിതകള്‍ ആയിരിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോകായുക്ത നിയമഭേദഗതി, സില്‍വവര്‍ ലൈന്‍ വിഷയങ്ങള്‍ ബ്രാഞ്ച് സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയാകും. 

ബ്രാഞ്ച് സമ്മേളനങ്ങളില്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് തലയോലപ്പറമ്പിലെ ഉദയനാപുരം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കും. കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ കോട്ടയം ജില്ലയിലും സംസ്ഥാന എക്്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍ കിഴക്കഞ്ചേരി പഞ്ചായത്തിലെ കണ്ണംകുളം ബ്രാഞ്ചിലും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ്ബാബു വിളക്കുടി പഞ്ചായത്ത് ഓഫീസ് ജങ്ഷന്‍ ബ്രാഞ്ചിലും വെട്ടിക്കവല പഞ്ചായത്തിലെ മുട്ടവിള ബ്രാഞ്ചിലും സത്യന്‍ മൊകേരി കോഴിക്കോട് ജില്ലയിലെ പെരുവയല്‍ ബ്രാഞ്ചിലും സമ്മേളനങ്ങളില്‍ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com