വിധി വരും വരെ വിലക്ക് തുടരും; സ്‌കൂളുകളും കോളജുകളും തുറക്കണം; ഹിജാബ് കേസില്‍ തിങ്കളാഴ്ച വീണ്ടും വാദം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2022 05:24 PM  |  

Last Updated: 10th February 2022 05:45 PM  |   A+A-   |  

hijab_clash

എഎന്‍ഐ വിഡിയോ സ്‌ക്രീന്‍ ഷോട്ട്‌

 


ബംഗളൂരു: ഹിജാബ് വിഷയത്തില്‍ വിധി വരും ഹിജാബ് ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തീര്‍പ്പും കല്‍പ്പിക്കുംവരെ എല്ലാവരും സംയമനം പാലിക്കണമെന്ന് കോടതി നിര്‍ദേശിക്കുന്നു.ഹിജാബ് വിഷയത്തില്‍ അടച്ചുപൂട്ടിയ സ്‌കൂളുകളും കോളജുകളും തുറക്കാനും ഹൈക്കോടതി ഉത്തരവിട്ടു. തീര്‍പ്പാകും വരെ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. വാദം തിങ്കളാഴ്ചയും തുടരും.

അധ്യയനം മുടങ്ങുന്നു. സ്‌കൂളില്‍ പോകാനുള്ള സൗകര്യം ഒരുക്കണം. അതിനായുള്ള ഇടക്കാല ഉത്തരവ് വേണമെന്നായിരുന്നു കുട്ടികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ഇടക്കാല ഉത്തരവ് ഉണ്ടായത്.ഹിജാബുമായി ബന്ധപ്പെട്ട ഹർജിയിൽ തീർപ്പാക്കും വരെ ഇത്തരത്തിൽ കുട്ടികൾക്ക് കോളേജിൽ പോകാവുന്നതാണ്. തിങ്കളാഴ്ച വീണ്ടും ഹർജിയിൽ വാദം തുടരും. അത് കഴിഞ്ഞ് മാത്രമേ തീർപ്പുണ്ടാവുകയുള്ളൂ. എത്രയും പെട്ടെന്ന് ഹർജി തീർപ്പാക്കാനാണ് കർണാടക ഹൈക്കോടതി ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അതുവരെ വിദ്യാര്‍ഥികളും രാഷ്ട്രീയ സംഘടനകളും സംയമനം പാലിക്കണമെന്ന് കോടതി അറിയിച്ചു.

ഹിജാബിനെ ചൊല്ലിയുള്ള തര്‍ക്കം കര്‍ണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.