10 വർഷത്തെ പ്രണയം; പ്രണയദിനത്തിൽ വിവാഹിതരാകാൻ ട്രാൻസ്ജെൻ‌ഡർ വ്യക്തികളായ ശ്യാമയും മനുവും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2022 01:40 PM  |  

Last Updated: 11th February 2022 01:40 PM  |   A+A-   |  

syama_s_prabha_manu_wedding

ശ്യാമ എസ് പ്രഭയും മനു കാർത്തികയും/ ചിത്രം: ഫേസ്ബുക്ക്

 

തിരുവനന്തപുരം:  പത്തുവർഷത്തെ പ്രണയത്തിനൊടുവുൽ ഈ വർഷത്തെ പ്രണയദിനത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികളായ ശ്യാമ എസ് പ്രഭയും മനു  കാർത്തികയും വിവാഹിതരാകുന്നു. വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞിയിൽ വെച്ച് ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം. 

സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്‌ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമാണ് തിരുവനന്തപുരം സ്വദേശിയായ ശ്യാമ. ടെക്‌നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു. പത്തുവർഷം മുമ്പാണ് മനു ശ്യാമയോട് ഇഷ്ടം തുറന്നു പറയുന്നത്. സ്ഥിര ജോലി നേടി കുടുംബത്തിലെ ഉത്തരവാദിത്വങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം മതി വിവാഹം എന്നായിരുന്നു ഇരുവരുടെയും തീരുമാനം. 

ട്രാൻസ്ജെൻഡർ‌ വ്യക്തിത്വത്തിൽ നിന്നു കൊണ്ട് തന്നെ വിവാഹം ചെയ്യാനാണ് ഇവരുടെ തീരുമാനം. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സ്വന്തം ഐഡന്റിറ്റിയിൽ‌ നിന്നുകൊണ്ടുള്ള വിവാഹത്തിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ.