റാലി താരം ജവീൻ മാത്യു ബൈക്കപകടത്തിൽ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2022 11:56 AM  |  

Last Updated: 11th February 2022 11:56 AM  |   A+A-   |  

jeevan_mathew_bike_accident

ജവീൻ മാത്യു /ചിത്രം: ഫേസ്ബുക്ക്

 

കോട്ടയം: റാലി താരവും കോട്ടയത്തെ റോയൽ എൻഫീൽഡ് ഷോറും ഉടമയുമായ ജവീൻ മാത്യു ബൈക്കപകടത്തിൽ മരിച്ചു. 52 വയസ്സായിരുന്നു. കോട്ടയം യൂണിയൻ ക്ലബ്ബിന് സമീപമുണ്ടായ അപകടത്തിലാണ് മരണം. 

മലേഷ്യയിലെ റെയിൻഫോറസ്റ്റ് ചലഞ്ച്, റെയ്ഡ് ദി ഹിമാലയ, പോപ്പുലർ റാലി, റോയൽ എൻഫീൽഡ് ട്രിപ് സഞ്ചാരങ്ങൾ എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു ജവീൻ മാത്യു. ഇന്ത്യയ്ക്ക് പുറത്തു നടത്തിയ ബൈക്ക് യാത്രകളിലൂടെയും ജീവൻ ശ്രദ്ധേയനാണ്. കോട്ടയം ജീപ്പേഴ്സ് ക്ലബ് സെക്രട്ടറി, നഗരസഭ കൗൺസിലർ, സിഎസ്ഐ സഭാ കൗൺസിൽ അംഗം, കോട്ടയം വൈഎംസിഎ മുന്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 

ചാലുകുന്ന് മണപ്പുറത്ത് വീട്ടിൽ പരേതനായ ജോൺ മാത്യുവിന്റെ മകനാണ്. ഭാര്യ: അനു ജീവൻ. മക്കള്‍: കര്‍മ, കാമറിന്‍, കേരള്‍.