കുട്ടികൾ ഓടിച്ച കാർ ഇടിച്ച് ഒരാൾ മരിച്ച സംഭവം; കാറുടമയ്ക്കും കുട്ടിക്കുമെതിരെ കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2022 09:43 PM  |  

Last Updated: 13th February 2022 09:43 PM  |   A+A-   |  

lorry accident

പ്രതീകാത്മക ചിത്രം

 

കൊച്ചി: ‌കുട്ടികൾ ഓടിച്ച കാർ ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ കാർ ഉടമ അടക്കം രണ്ട് പേർക്കെതിരെ കേസെടുത്തു. മനഃപൂർവ്വമല്ലാത്ത നരഹത്യക്കാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇന്ന് രാവിലെ ആലുവ മുട്ടം തൈക്കാവിനടുത്ത് ദേശീയപാതയിലാണ് അപകടമുണ്ടായത്. 

നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റു. കാർ ഉടമയായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഹക്കീം, കാർ ഓടിച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അപകടം ഉണ്ടായ സമയത്ത് കാറിൽ അഞ്ച് കുട്ടികൾ ആണ് ഉണ്ടായിരുന്നത്. 

കോമ്പാറ സ്വദേശി അബൂബക്കർ ആണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്ന് പേർ ചികിത്സയിലാണ്.