അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി 7 അംഗ അഡ്‌ഹോക് കമ്മിറ്റി; ഐഎന്‍എല്‍ സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടു
By സമകാലിക മലയാളം ഡെസ്ക് | Published: 13th February 2022 08:47 PM |
Last Updated: 13th February 2022 08:47 PM | A+A A- |

ഐഎന്‍എല്‍ പതാക
കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും സംസ്ഥാന സെക്രട്ടേറിയറ്റും പിരിച്ചുവിട്ടു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ദേശീയ നിര്‍വാഹകസമിതി ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നതിനു പിന്നാലെയാണു നടപടി. പ്രസിഡന്റ് അബ്ദുല്‍ വഹാബ് യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടിയില്‍ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് കടുത്ത നടപടി.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി 7 അംഗ അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിലവിലെ പ്രസിഡന്റും സെക്രട്ടറിയും കമ്മിറ്റിയിലുണ്ട്. മാര്‍ച്ച് 31നു മുന്‍പ് അംഗത്വ വിതരണവും സംഘടനാ തിരഞ്ഞെടുപ്പും പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.