രാത്രി  ചെറാട് മലയുടെ മുകളില്‍ വീണ്ടും ആളുകള്‍; ഫ്ലാഷ്  ലൈറ്റുകള്‍; വനം വകുപ്പ് തിരച്ചില്‍ തുടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2022 10:40 PM  |  

Last Updated: 13th February 2022 10:40 PM  |   A+A-   |  

cherod

മലയുടെ മുകളില്‍ നിന്നും കാണുന്ന ഫ്‌ലാഷ് ലൈറ്റ് ടെലിവിഷന്‍ ദൃശ്യം

 

പാലക്കാട്: പാലക്കാട് ചെറാട് മലയുടെ മുകളില്‍ വീണ്ടും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. മലയുടെ മുകള്‍ഭാഗത്ത് നിന്ന് ഫ്ലാഷ് ലൈറ്റുകള്‍ തെളിയുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്

അല്‍പം മുന്‍പാണ് മലയുടെ മുകളില്‍ നിന്ന് ലൈറ്റ് തെളിഞ്ഞത്. അത് ടോര്‍ച്ച് ലൈറ്റാണെന്ന് പ്രദേശവാസികള്‍ പറയുന്നത്. മലയുടെ മുകളില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായാണ് സംശയിക്കുന്നത്.

വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മലയുടെ താഴ് വാരത്തില്‍ കാത്തുനില്‍ക്കുന്നുണ്ട്. നാട്ടുകാര്‍ വെളിച്ചം കണ്ടതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പിനെ അറിയിച്ചത്. ബാബുവിനോട് എടുത്ത സമിപനമായിരിക്കില്ല ഇവരോട് സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.