വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ ലോറി ഇടിച്ചു, ഡ്രൈവര്‍ക്കും സഹായിക്കാനെത്തിയ നാട്ടുകാരനും ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2022 09:18 AM  |  

Last Updated: 13th February 2022 09:18 AM  |   A+A-   |  

road accident

പ്രതീകാത്മക ചിത്രം


ആലപ്പുഴ: ആലപ്പുഴയില്‍ ലോറി ഇടിച്ച് രണ്ട് മരണം. പഞ്ചറായ പിക്ക്അപ്പ് വാനിന്റെ ടയര്‍ മാറ്റിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ലോറി ഇടിച്ച് അപകടം. 

വാന്‍ ഡ്രൈവറും ടയര്‍ മാറ്റന്‍ ഇയാളെ സഹായിച്ചുകൊണ്ടിരുന്ന നാട്ടുകാരനുമാണ് മരിച്ചത്. എറണാകുളം ചൊവ്വര സ്വദേശി ബിജു ആണ് മരിച്ച വാന്‍ ഡ്രൈവര്‍. 

വാസുദേവനാണ് മരിച്ച രണ്ടാമത്തെ ആള്‍. ഇയാല്‍ എത്തിയ സൈക്കിള്‍ സമീപത്തുണ്ട്. ആലപ്പുഴ പൊന്നാംവെളി ദേശിയ പാതയിലാണ് അപകടം.