കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു 

മീൻപിടിക്കുന്നതിനിടെ മോട്ടറിൽനിന്ന് വൈദ്യുതാഘാതമേറ്റാണ് അപകടമുണ്ടായത്
നിബിൻ
നിബിൻ

ആലപ്പുഴ: കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. അയൽവാസിയുടെ കുളത്തിൽ സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കുന്നതിനിടെ മോട്ടറിൽനിന്ന് വൈദ്യുതാഘാതമേറ്റാണ് അപകടമുണ്ടായത്. മാരാരിക്കുളം സ്വദേശി വലിയതയ്യിൽ ഡൊമനിക്കിന്റെ മകൻ നിബിൻ (24) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം.  ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനിയായില്ല. നാളെയാണ് സംസ്കാരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com