പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രം; ഭക്തര്‍ വീടുകളില്‍ പൊങ്കാലയിടണമെന്ന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇത്തവണയും ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പൊങ്കാലയിടാന്‍ അവസരമില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇത്തവണയും ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പൊങ്കാലയിടാന്‍ അവസരമില്ല. പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രം മതിയെന്ന് ക്ഷേത്ര ട്രസ്റ്റ്. 1500 പേര്‍ക്ക് ക്ഷേത്ര പരിസരത്ത് പൊങ്കാല ഇടാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ 1,500പേരെ തെരഞ്ഞെടുക്കുന്നത് പ്രായോഗികമല്ലെന്ന് ക്ഷേത്ര ട്രസ്റ്റിന്റെ നിലപാട്. ഭക്ത ജനങ്ങള്‍ വീടുകളില്‍ പൊങ്കാല ഇടണമെന്നും ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.
 

വ്യാഴാഴ്ച പ്രാദേശിക അവധി

ഫെബ്രുവരി 17 നാണ് ആറ്റുകാല്‍ പൊങ്കാല. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചക്ക് 1.20 ന് പൊങ്കാല നിവേദിക്കും.പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. 

ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ക്ഷേത്ര പരിസരത്ത് തിരക്ക് ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളില്‍ മാത്രം പൊങ്കാലയിടുക. പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല അനുവദിക്കില്ല.

പൂര്‍ണമായും വാക്സിനേഷന്‍ സ്വീകരിച്ചിട്ടുള്ളവര്‍ മാത്രം ക്ഷേത്രത്തില്‍ പ്രവേശിക്കുക. രോഗലക്ഷണമുള്ളവര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കരുത്. കോമ്പൗണ്ടിനുള്ളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് മാത്രമാണ് ക്ഷേത്രദര്‍ശനത്തിന് അനുമതി. ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ മുഴുവന്‍ സമയവും കോവിഡ് പ്രോട്ടോക്കോള്‍ (മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം) പാലിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com