കല്‍പ്പന പോയതോടെ സാമ്പത്തിക സഹായം നിലച്ചു; രോഗവും ദാരിദ്ര്യവും മൂലം സഹോദരങ്ങള്‍ ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2022 09:50 AM  |  

Last Updated: 15th February 2022 09:50 AM  |   A+A-   |  

kalpana

ഫോട്ടോ: ട്വിറ്റർ

 

ചെന്നൈ: നടി കല്‍പ്പന നല്‍കിയിരുന്ന സാമ്പത്തിക സഹായം നിലച്ചതോടെ അസുഖവും ദാരിദ്ര്യവും കാരണം ജീവനൊടുക്കി സഹോദരങ്ങള്‍. നടി ഉര്‍വശിയുടെ സഹോദരന്റെ ഭാര്യയും അവരുടെ സഹോദരനുമാണ് ജീവനൊടുക്കിയത്. കല്‍പ്പനയുടെ മരണ ശേഷം ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നില്ല. 

നടി ഉര്‍വശിയുടെ സഹോദരന്റെ മുന്‍ ഭാര്യ പ്രമീള(52), അവരുടെ സഹോദരന്‍ സുശീന്ദ്രന്‍(54)എന്നിവരാണ് വാടക വീട്ടില്‍ ജീവനൊടുക്കിയത്. വീഴുപുരം ജില്ലയിലെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഇരുവരും അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

ഉര്‍വശിയുടെ സഹാദരനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി

ഉര്‍വശിയുടെ സഹോദരനുമായുള്ള വിവാഹ ബന്ധം പ്രമീള ഏതാനും വര്‍ഷം മുന്‍പ് വേര്‍പെടുത്തിയിരുന്നു. ഉര്‍വശിയുടെ സഹോദരി കല്‍പ്പനയാണ് ഇവര്‍ക്ക് ജീവിക്കാനുള്ള സാമ്പത്തിക സഹായം നല്‍കി വന്നത്. എന്നാല്‍ കല്‍പ്പനയുടെ മരണത്തോടെ ഇത് നിലച്ചത് ഇരുവരേയും പ്രതിസന്ധിയിലാക്കി. 

സുശീന്ദ്രന്‍ വിവാഹം കഴിച്ചിരുന്നില്ല. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ സമീപവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് വീടിനുള്ളില്‍ പരിശോധിച്ചപ്പോള്‍ മുറികളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇരുവരും. 

ഏറെ കാലമായി അസുഖബാധിതരായിരുന്ന തങ്ങള്‍ക്ക് കല്‍പ്പനയാണ് സാമ്പത്തിക സഹായം നല്‍കി വന്നിരുന്നത് എന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അസുഖവും ദാരിദ്ര്യവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കുറിപ്പില്‍ പറയുന്നു.