'സുധാകരന്‍ അധികാര മോഹി; പൊലീസ് ബാധ്യത'; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം, 'സംസാരിക്കേണ്ടത് സംസാരിച്ചാല്‍ മതി'യെന്ന് പിണറായി

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് എതിരെ വിമര്‍ശനം
സമ്മേളന വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നു/ഫെയ്‌സ്ബുക്ക്
സമ്മേളന വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നു/ഫെയ്‌സ്ബുക്ക്

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് എതിരെ വിമര്‍ശനം. ചില ഉദ്യോഗസ്ഥരുടെ നടപടികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു എന്നാണ് സമ്മേളന പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. പൊതു ചര്‍ച്ചയിലാണ് വിമര്‍ശനം ഉയര്‍ന്നത്. ചില പൊലീസുകാര്‍ സേനയ്ക്ക് ബാധ്യതയാകുന്നു എന്നും വിമര്‍ശനമുയര്‍ന്നു. 

മുന്‍ മന്ത്രി ജി സുധാകരന് എതിരെയും വിമര്‍ശനം ഉയര്‍ന്നു. എച്ച് സലാമിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് അമ്പലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികള്‍ ആരോപിച്ചു. സുധാകരന്‍ അധികാര മോഹിയാണെന്നും ആരോപണമുയര്‍ന്നു. പടനിലം സ്‌കൂള്‍ കോഴ വിവാദം ഉയര്‍ത്തി ചാരുമൂട് ഏരിയ പ്രതിനിധികളും രംഗത്തെത്തി. 

ജി സുധാകരന് എതിരെയുള്ള പരാമര്‍ശങ്ങള്‍ വന്നപ്പോള്‍ വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് തടഞ്ഞു. ഇത് അവസാനിപ്പിച്ചതാണല്ലോയെന്നും വീണ്ടും തുടങ്ങിയോ എന്നും പിണറായി ചോദിച്ചു. 'സംസാരിക്കേണ്ടത് സംസാരിക്കുക' എന്നും പിണറായി പറഞ്ഞു. 

ഘടകക്ഷിയായ സിപിഐയ്ക്ക് എതിരെയും ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സിപിഐ വകുപ്പുകളുടെ പ്രവര്‍ത്തനം പരാജയമാണ്. ചേര്‍ത്തലയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ സ്വന്തം പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ രംഗത്തെത്തി. വേണ്ടവിധം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയില്ലെന്നും സിപിഎം പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com