സ്‌കൂളുകളുടെ മുഴുവന്‍ സമയ പ്രവര്‍ത്തനം; ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ച് മന്ത്രി

ശുചീകരണ പ്രവര്‍ത്തനങ്ങളിലും അണുനശീകരണ പ്രവര്‍ത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
മന്ത്രി വി ശിവന്‍കുട്ടി / ഫയല്‍ ചിത്രം
മന്ത്രി വി ശിവന്‍കുട്ടി / ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലേക്ക് മാറുന്നതിന് മുന്നോടിയായി കലക്ടര്‍മാരുടെ യോഗം വിളിച്ച് വിദ്യാഭ്യാസ മന്ത്രി. നാളെ വൈകുന്നേരെ നാലിന് ഓണ്‍ലൈനായാണ് യോഗം ചേരുക. ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌കൂളുകളിലെ ശുചീകരണത്തിന് മുന്‍ഗണന നല്‍കും. പൊതു ജന പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

ശുചീകരണ പ്രവര്‍ത്തനങ്ങളിലും അണുനശീകരണ പ്രവര്‍ത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. ഫര്‍ണിച്ചറുകള്‍ക്ക് ക്ഷാമമുള്ള സ്‌കൂളുകളില്‍ അവ എത്തിക്കാനും സ്‌കൂള്‍ ബസുകള്‍ സജ്ജമാക്കാനും സഹായമുണ്ടാകണം.

സ്‌കൂളുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങള്‍ക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വിദ്യാര്‍ത്ഥി യുവജന  തൊഴിലാളി സംഘടനകള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും കത്തയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com