കോവിഡ് കുറഞ്ഞു; സംസ്ഥാനത്ത് വര്‍ക് ഫ്രം ഹോം അവസാനിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2022 03:40 PM  |  

Last Updated: 16th February 2022 03:40 PM  |   A+A-   |  

work from home

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍- സ്വകാര്യ മേഖലയില്‍ വര്‍ക് ഫ്രം ഹോം അവസാനിപ്പിച്ചു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.

അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ - സ്വകാര്യമേഖലയിലുള്ള ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം അനുവദിച്ചത്. ഭിന്നശേഷി വിഭാഗങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗബാധിതര്‍ എന്നീ വിഭാഗങ്ങള്‍ക്കായിരുന്നു മൂന്നാം ഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നത്

കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ വര്‍ക് ഫ്രം ഹോമിന്റെ ആവശ്യം ഇനിയില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഇളവുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.