കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം
കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

രാജ്യത്ത് ഏകീകൃത സിവില്‍ നിയമം വരുമെന്ന് കെ സുരേന്ദ്രന്‍

എംഎം മണിക്കും സഹോദരനും ദക്ഷിണാഫ്രിക്കയില്‍ ഭൂമിയും നിക്ഷേപവും ഉണ്ട്‌ 

തിരുവനന്തപുരം: രാജ്യത്ത് ഏകീകൃത സിവില്‍ നിയമം വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏകീകൃതസിവില്‍ നിയമം ബിജെപിയുടെ രഹസ്യ അജണ്ടയല്ല, പരസ്യമായ കാര്യമാണ്. എല്ലാവിഭാഗങ്ങള്‍ക്കും തുല്യപരിഗണന നല്‍കുകയാണ്  ഏകീകൃത നിയമത്തിന്റെ ലക്ഷ്യമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കെഎസ് ഇബി ഭുമി പതിച്ചനല്‍കലിലെ ക്രമക്കേട് സമഗ്രമായി അന്വേഷിക്കണം. പുറത്തുവന്നത് അഴിമതിയുടെ ചെറിയ ഭാഗം മാത്രം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണം.  മുന്‍മന്ത്രി എംഎം മണിക്കും സഹോദരനും ദക്ഷിണാഫ്രിക്കയില്‍ ഭൂമിയും നിക്ഷേപവും ഉണ്ടെന്നും സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായുള്ള ്പ്രശ്‌നം അഴിമതി പണം വീതംവെപ്പിനെ ചൊല്ലിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കെ റെയിലിന് കേന്ദ്ര ഗവണ്‍മെന്റ് പച്ചക്കൊടി കാണിച്ചിട്ടില്ല. സര്‍വെ നടത്തി പാവപ്പെട്ടവരെ ഭയാശങ്കയാക്കുകയാണ് പിണറായി ചെയ്യുന്നത്. ഖജനാവിലെ പണം എടുത്ത് അനാവശ്യമായി സര്‍വെ നടത്തിയത് കൊണ്ട് കാര്യമില്ലെന്നും കെ റെയില്‍ സംസ്ഥാനത്ത് കൊണ്ടുവരാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബലം പ്രയോഗിച്ച് കുറ്റിയിടാനും സര്‍വെ നട്ടാനും വന്നാല്‍ അതേരീതിയില്‍ പ്രതിരോധിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com