ആര്‍ നാസര്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2022 08:14 PM  |  

Last Updated: 16th February 2022 08:14 PM  |   A+A-   |  

R_NASAR

ആര്‍ നാസര്‍

 

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും. സംസ്ഥാന സമിതി അംഗം സജി ചെറിയാന്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവായി 46 അംഗങ്ങളുള്ള പുതിയ ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തു. മൂന്ന് പേരെ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി.

ഡി ലക്ഷമണന്‍,  ബി രാജേന്ദ്രന്‍, വിശ്വംഭരപ്പണിക്കര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. ബി വിനു, ആര്‍ രാഹുല്‍, ജെയിംസ് സാമുവല്‍, ജി ഉണ്ണികൃഷ്ണന്‍, എം ശശികുമാര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍  എന്നിവരാണ് പുതിയ അംഗങ്ങള്‍.


കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സിഐടിയു ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു, അഞ്ചു വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും 10 വര്‍ഷം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കഞ്ഞിക്കുഴി ചെറുവാരണം സ്വദേശിയാണ്.