പൊലീസില്‍ കുഴപ്പക്കാരുണ്ട്; സിപിഐ ശത്രുക്കളല്ല; പിണറായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2022 05:28 PM  |  

Last Updated: 16th February 2022 05:41 PM  |   A+A-   |  

pinarayi vijayan

ഫയല്‍ ചിത്രം


ആലപ്പുഴ: പൊലീസില്‍ കുഴപ്പക്കാരുണ്ടെന്ന പാര്‍ട്ടി വിമര്‍ശനം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിലെ കുഴപ്പക്കാരെ നിരീക്ഷിച്ച് നടപടി സ്വീകരിക്കുമെന്ന് പിണറായി പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

സിപിഐയെ ശത്രുതയോടെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുതിനിര്‍ത്താമെന്ന വ്യാമോഹം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.