കെഎസ്ഇബി തര്‍ക്കം തീര്‍ക്കാന്‍ ഫോര്‍മുല; ഇടതു യൂണിയനുകള്‍ സമരം പിന്‍വലിക്കുമെന്ന് പ്രതീക്ഷ; കെ കൃഷ്ണന്‍കുട്ടി

സമരക്കാരുമായി ഉടന്‍ ചര്‍ച്ച നടത്തി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും
കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളെ കാണുന്നു
കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം: കെഎസ്ഇബി സമരം ഒത്തുതീര്‍ക്കാനുള്ള ഫോര്‍മുല ഉണ്ടായിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. സമരക്കാരുമായി ഉടന്‍ ചര്‍ച്ച നടത്തി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും. ഇടതു യൂണിയനുകള്‍ സമരം പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈദ്യുതി മന്ത്രി തിരുവന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇടതുമുന്നണി കണ്‍വീനര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിഐടിയു നേതാവ് എളമരം കരീം തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 


സംസ്ഥാന വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റിന്റെ ദുര്‍വ്യയങ്ങള്‍ക്കെതിരെ   വൈദ്യുതി ഭവന് മുമ്പില്‍ തുടരുന്ന വൈദ്യുതി ജീവനക്കാരുടെ അനിശ്ചിതകാല പ്രക്ഷോഭം നാലാം ദിവസത്തിലേക്ക് കടന്നു. 
വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയിലെ ഓഫീസുകള്‍ക്ക് അവധി ആയതിനാല്‍ പ്രക്ഷോഭം ഉണ്ടായിരുന്നില്ല. അനിശ്ചിതകാല പ്രക്ഷോഭം തുടരും. 18 മുതല്‍ സംസ്ഥാനത്തെ 171 സെക്ഷന്‍ ഓഫീസിലും 71 ഡിവിഷന്‍ ഓഫീസിലും 25 സര്‍ക്കിള്‍ ഓഫീസിലും തൊഴിലാളികള്‍ പ്രക്ഷോഭം തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com