നാലാം തരത്തിലെ അഞ്ചാം തരം രാഷ്ട്രീയക്കളി; അഞ്ച് തവണ കൂട് മാറി; അങ്ങനെയാണ് ഗവര്‍ണറായത്; എംഎം മണി

മന്ത്രിമാരുടെ ഓഫീസില്‍ രാഷ്ട്രീയക്കാരല്ലാതെ പിന്നെ ആരാണ് ഇരിക്കേണ്ടത്.
മന്ത്രി മണി / ടെലിവിഷന്‍ ചിത്രം
മന്ത്രി മണി / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം: നയപ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ആദ്യം വിസമ്മതിച്ച ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രി എംഎം മണി. ഗവര്‍ണ്ണറുടെ കുടുംബത്തില്‍ നിന്ന് കൊണ്ടുവന്നല്ല മന്ത്രിമാരുടെ പെഴ്സണല്‍ സ്റ്റാഫിന് ശമ്പളം കൊടുക്കുന്നതെന്നായിരുന്നു എഎം മണിയുടെ പ്രതികരണം.

മന്ത്രിമാരുടെ ഓഫീസില്‍ രാഷ്ട്രീയക്കാരല്ലാതെ പിന്നെ ആരാണ് ഇരിക്കേണ്ടത്. അഞ്ചുതവണ കൂട് മാറി ബിജെപിയിലെത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍. അങ്ങനെയാണ് അദ്ദേഹം ഗവര്‍ണറായിരിക്കുന്നത്. ഗവര്‍ണര്‍ വിഡ്ഢിത്തം പറഞ്ഞുകൊണ്ടിരിക്കുകയാണ്. 

ഗവര്‍ണരുടെ കാലാവധി കഴിയുമ്പോള്‍ പുതിയ സ്ഥാനം കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള കളിയാണ് ഇപ്പോഴത്തേത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്‍ഷന്‍ പുള്ളിയുടെ കുടുംബത്തില്‍ നിന്നല്ലല്ലോ, സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നല്ലേ കൊടുക്കുന്നത്. ഗവര്‍ണര്‍ പദവിയിലിരുന്നുകൊണ്ട് അദ്ദേഹം നാലാം തരത്തിലെ അഞ്ചാം തരം രാഷ്ട്രീയക്കളി കളിക്കുകയാണെന്നും എം.എം മണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com