തൃശൂരില്‍ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷം;  പൊലീസ് സ്റ്റേഷനില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2022 03:16 PM  |  

Last Updated: 17th February 2022 03:16 PM  |   A+A-   |  

aisf-sfi_clash

വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

തൃശൂര്‍: തൃശൂരില്‍ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷം. പി ബാലചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍ സിപിഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. ഒല്ലൂര്‍ വൈലോപ്പിള്ളി കോളജില്‍ നടന്ന സംഘട്ടനത്തെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ സംഘര്‍ഷത്തിലേക്ക് തിരിഞ്ഞത്. 

സംഘട്ടനത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഇവിടെവച്ച് ഇരുകൂട്ടരും ഏറ്റുമുട്ടി. സംഭവ സ്ഥലത്തെത്തിയ പൊലീസ്, വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. എഐഎസ്എഫ് ജില്ലാ സെക്രട്ടറി സനല്‍ അടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

ഇതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എയുടെയും സിപിഐ ജില്ലാ സെക്രട്ടറി വത്സരാജിന്റെയും നേതൃത്വത്തില്‍ ഒരു സംഘം സിപിഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയത്. എഐഎസ്എഫ് പ്രവര്‍ത്തകരെ മാത്രം തിരഞ്ഞുപിടിച്ച് കസ്റ്റഡിയിലെടുത്തു എന്നാരോപിച്ചാണ് പ്രതിഷേധം.