മദ്യലഹരിയില്‍ ബൈക്ക് യാത്രികരായ അച്ഛനെയും മകനെയും ഇടിച്ചുതെറിപ്പിച്ചിച്ചു; നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2022 10:14 PM  |  

Last Updated: 17th February 2022 10:14 PM  |   A+A-   |  

police arrest

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ സംഘത്തെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ എല്‍പ്പിച്ചു. തിരുവനന്തപുരം വെമ്പായത്ത് ബൈക്ക് യാത്രികരായ അച്ഛനെയും മകനെയും ഇടിച്ചുതെറിപ്പിച്ചിരുന്നു.

അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അച്ഛനെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.