സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ബിജെപിക്കാര്‍ക്കു ജീവപര്യന്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2022 03:24 PM  |  

Last Updated: 18th February 2022 03:24 PM  |   A+A-   |  

thrissur_rss_workers

സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍

 

തൃശൂര്‍: സിപിഎം പ്രവര്‍ത്തകന്‍ ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ബിജെപി പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം തടവു ശിക്ഷ. ഒന്നുമുതല്‍ ആറുവരെയുളള പ്രതികളും ഒമ്പതാം പ്രതിയുമാണ് ശിക്ഷിക്കപ്പെട്ടത്. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ്  ജഡ്ജി പി എന്‍ വിനോദ് വിധിച്ചു.

കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം വാഴൂര്‍ രാമന്‍കുളത്ത് രതീഷ് (35), പടിഞ്ഞാറെ വെമ്പല്ലൂര്‍ കൈപോത്ത് ഗിരീഷ് (42), എസ്എന്‍ പുരം കടപ്പുറം പറളമുറി  ഇരുമ്പന്‍ മനോജ് (44), പടിഞ്ഞാറെ വെമ്പല്ലൂര്‍  വാഴൂര്‍ രഞ്ജിത്ത് ( രാജു31), എസ്എന്‍ പുരം ബേബികടവ് പെരിങ്ങത്ര സുരേന്ദ്രന്‍ (സുനി), എസ്എന്‍ പുരം ബസാര്‍ദേശം അനങ്ങാട്ട് കിഷോര്‍ (40), പൂവത്തുംകടവ് തോപ്പില്‍ ഷാജി (മാരി ഷാജി39) എന്നിവര്‍ക്കാണ് ശിക്ഷ.   

കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.