'മകള്‍ തന്റെതല്ല';രണ്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; അച്ഛന് ജീവപര്യന്തം തടവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2022 04:37 PM |
Last Updated: 18th February 2022 04:37 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം തടവുശിക്ഷ. രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. അരലക്ഷം രൂപ പിഴയൊടുക്കണം. തിരുവന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷവിധിച്ചത്.
മുട്ടട മരപ്പാലം സ്വദേശി അരുണ്‍ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. 2018 ഫെബ്രുവരിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പ്രതിയുടെ ഭാര്യയാണ് പരാതിക്കാരി.
ഈ കുട്ടി ജനിച്ചത് മുതല്‍ തന്റെതല്ലെന്ന് ആരോപിച്ച് ഇയാള്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ ഇയാള്‍ നിരന്തരമായി ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടി ലൈംഗിമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.