സ്വപ്ന സുരേഷ് ഇനി കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഡയറക്ടർ; ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കും

ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന എന്‍ജിഒയിലാണ് സ്വപ്നയ്ക്ക് ജോലി ലഭിച്ചിരിക്കുന്നത്
സ്വപ്ന സുരേഷ്/ഫയല്‍ ചിത്രം
സ്വപ്ന സുരേഷ്/ഫയല്‍ ചിത്രം

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കും. സർക്കാരിതര സംഘടനയായ ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന എന്‍ജിഒയിലാണ് സ്വപ്നയ്ക്ക് ജോലി ലഭിച്ചിരിക്കുന്നത്. ഡൽഹി ആസ്ഥാനമായ എച്ച്ആർഡിഎസ് ഇന്ത്യയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഡയറക്ടറായാണ് സ്വപ്നയുടെ നിയമനം. 

ഈ മാസം 12-നാണ് സ്വപ്നയ്ക്ക് നിയമനം നല്‍കികൊണ്ടുള്ള ഓഫര്‍ ലെറ്റര്‍ ആയച്ചത്. 43000 രൂപയാണ് പ്രതിമാസ ശമ്പളം. ഇന്ന് പാലക്കാട് ചന്ദ്രനഗറിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ സ്വപ്ന ചുമതലയേൽക്കും. 

ഇന്ത്യയിൽ 10 ലക്ഷം ആദിവാസി കുടുംബങ്ങൾക്കു വീടു നിർമിച്ചു നൽകുന്ന ‘സദ്ഗൃഹ’ പദ്ധതിയാണു സംഘടന നിലവിൽ ഏറ്റെടുത്തിരിക്കുന്നത്. അട്ടപ്പാടിയിൽ 300 വീടുകൾ പൂർത്തിയാക്കി. സ്വാമി ആത്മ നമ്പിയാണ് അധ്യക്ഷൻ. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഡോ. എസ് കൃഷ്ണ കുമാര്‍ ഐഎഎസ്  നേരത്തെ അധ്യക്ഷനായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com