മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ട; തമിഴ്‌നാട് സുപ്രീംകോടതിയിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2022 07:27 PM  |  

Last Updated: 18th February 2022 07:27 PM  |   A+A-   |  

four more shutters of Mullaperiyar dam opened

മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

 

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന കേരള നിയമസഭയിലെ  ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിനെതിരെ തമിഴ്‌നാട്. ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തൊട്ടുപിന്നാലെയാണ് തമിഴ്‌നാടിന്റെ പ്രതികരണം. 

പുതിയ അണക്കെട്ട് എന്നത് സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്നും കേരളത്തിന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കി. പുതിയ ഡാം എന്ന നിര്‍ദ്ദേശത്തെ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന നിലപാട് തമിഴ്‌നാട് ആവര്‍ത്തിച്ചു. 

ഇതുസംബന്ധിച്ച് ചര്‍ച്ചകളും കൂടിയാലോചനകളും ഇല്ലാതെയുള്ള പ്രഖ്യാപനം ശരിയല്ല എന്ന നിലപാടിലാണ് തമിഴ്‌നാട്.