കാർ പാർക്ക് ചെയ്യാൻ‌ അരികു പറഞ്ഞുകൊടുക്കുന്നതിനിടെ അപകടം; അച്ഛൻ ഓടിച്ച കാറിടിച്ച് പത്തുവയസ്സുകാരനു ദാരുണാന്ത്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2022 06:43 AM  |  

Last Updated: 18th February 2022 06:43 AM  |   A+A-   |  

car_accident

മുഹമ്മദ്‌ സാജിദ്

 

തൊടുപുഴ: പിതാവ് ഓടിച്ച കാറിടിച്ച് പത്തുവയസ്സുകാരനു ദാരുണാന്ത്യം. കാർ പാർക്ക് ചെയ്യാൻ‌ അരികു പറഞ്ഞുകൊടുക്കുന്നതിനിടെയാണ് അപകടം. ഉടുമ്പന്നൂർ കുളപ്പാറ കാരക്കുന്നേൽ റിജിലിന്റെ മകൻ കെ ആർ മുഹമ്മദ്‌ സാജിദ് ആണ്‌ മരിച്ചത്. റിജിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് സാജിദിനെ ഇടിച്ച് തൊട്ടടുത്തുള്ള പേരമരത്തിൽ ചെന്നിടിച്ചു.  

ഇന്നലെ രാവിലെ വീടിനു സമീപമായിരുന്നു അപകടം. റിജിലിന്റെ ഡ്രൈവിങ് പരിചയക്കുറവാണ് അപകടകാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറായ റിജിൽ ഈയിടെയാണ് കാർ വാങ്ങിയത്. 

കുട്ടിയെ ഉടൻ കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂൾ അഞ്ചാം ക്ലാസ്‌ വിദ്യാർഥിയാണ് മുഹമ്മദ് സാജിദ്. മാതാവ്: ഹസീന.