പെൺകുട്ടിയെ ഇരുത്തി ബൈക്കിൽ അഭ്യാസം; അപകടമുണ്ടാക്കിയതിന് കേസ്; പിന്നാലെ മൂന്ന് ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2022 05:23 PM  |  

Last Updated: 18th February 2022 05:23 PM  |   A+A-   |  

arrest

പിടിയിലായ യുവാക്കൾ

 

തൃശൂർ: ഹാഷിഷ് ഓയിലുമായി രണ്ട് പേരെ പൊലീസ് പിടികൂടി. കുണ്ടോളി അമൽ, ചിയാരം കോട്ടയിൽ അനുഗ്രഹ് എന്നിവരാണ് പിടിയിലായത്. നെല്ലായിയിൽ വാഹന പരിശോധനക്കിടെയാണ് ഇരുവരും കുടുങ്ങിയത്. ചില്ലറ വിപണിയിൽ മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന 60 ബോട്ടിലുകളിലാക്കിയ 300 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്നു കൊടകര പൊലീസ് പിടികൂടിയത്. 

ചിയ്യാരത്ത് ഒരു പെൺകുട്ടിയുമായി അമൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പെൺകുട്ടി വീണ് അപകടത്തിനിടയായിരുന്നു. ഇത് ചോദ്യം ചെയ്തയാൾക്ക് നേരെ അമൽ കയേറ്റം നടത്തി.

പിന്നാലെ ആൾക്കൂട്ടം അമലിനെയും മർദിച്ചു. അകാരണമായിട്ടായിരുന്നു തന്നെ മർദിച്ചതെന്നായിരുന്നു അമലിന്റെ ആരോപണം. ഇരുവർക്കുമെതിരെ അന്ന് ഒല്ലൂർ പൊലീസ് കേസെടുത്തിരുന്നു. ചാലക്കുടി ഡിവൈഎസ്പി സിആർ സന്തോഷ്, കൊടകര എസ്എച്ച്ഒ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.