നാല് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2022 09:06 PM  |  

Last Updated: 19th February 2022 09:06 PM  |   A+A-   |  

train c

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: അമൃത എക്‌സ്പ്രസുകളിലടക്കം നാല് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ്? (16343), മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344 ) ട്രെയിനുകളില്‍ മൂന്ന് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ വീതമാണ് വര്‍ധിപ്പിക്കുന്നത്.

ഫെബ്രുവരി 25 മുതല്‍ മധുരയിലേക്കുള്ള സര്‍വിസുകളിലും ഫെബ്രുവരി 26 മുതല്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വിസുകളിലും കോച്ച് വര്‍ധന പ്രാബല്യത്തില്‍വരും.

എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മില്ലേനിയം വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് (12645 ), ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മില്ലേനിയം സൂപ്പര്‍ഫാസ്റ്റ് (12646) എന്നിവയില്‍ ഓരോ ടു-ടയര്‍ എസി കോച്ചുകള്‍ വീതമാണ് കൂടുന്നത്.

ഫെബ്രുവരി 26 മുതല്‍ ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള സര്‍വിസുകളിലും മാര്‍ച്ച് ഒന്നുമുതല്‍ എറണാകുളത്തേക്കുള്ള സര്‍വിസുകളിലും പുതിയ കോച്ചുകള്‍ നിലവില്‍വരും.