വരാപ്പുഴ പീഡന കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റിൽ തള്ളി, കൊലപാതകം ഒളിവിൽ കഴിയുന്നതിനിടെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2022 09:01 AM  |  

Last Updated: 19th February 2022 09:01 AM  |   A+A-   |  

murder case

പ്രതീകാത്മക ചിത്രം

 

മുംബൈ; വരാപ്പുഴ പീഡന കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റിൽ തള്ളി. വിനോദ് കുമാറിന്റെ മൃതദേഹമാണ് തിങ്കളാഴ്ച റായ്​ഗഡിലെ കിണറ്റിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

റായ്​ഗഡിലെ റിസോർട്ടിൽ ജോലി ചെയ്യുകയായിരുന്നു വിനോദ് കുമാർ. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. സമീപ പ്രദേശത്തെ ആദിവാസി കോളനിയിലുള്ളവരാണ് ഇവർ. മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.