ഇഷ്ടമുള്ളവരെ നിയമിക്കാം, നഗരസഭാ അധ്യക്ഷന്മാര്‍ക്കും പഴ്‌സണല്‍ സ്റ്റാഫ്; ഉത്തരവിറക്കി സര്‍ക്കാര്‍ 

മന്ത്രിമാരുടെ പേഴ്‌സണല്‍ നിയമനത്തിനെതിരെ ഗവര്‍ണര്‍ നിലപാടെടുത്ത് വലിയ ചര്‍ച്ചയായിരിക്കേ, നഗരസഭാ അധ്യക്ഷന്മാര്‍ക്കും പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്
സെക്രട്ടറിയേറ്റ്/ഫയല്‍ ചിത്രം
സെക്രട്ടറിയേറ്റ്/ഫയല്‍ ചിത്രം

തിരുവനന്തപുരം:മന്ത്രിമാരുടെ പഴ്‌സണല്‍ നിയമനത്തിനെതിരെ ഗവര്‍ണര്‍ നിലപാടെടുത്ത് വലിയ ചര്‍ച്ചയായിരിക്കേ, നഗരസഭാ അധ്യക്ഷന്മാര്‍ക്കും പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഇഷ്ടമുള്ളവരെ പഴ്‌സണല്‍ സ്റ്റാഫായി നിയമിക്കാം. കരാര്‍ വ്യവസ്ഥയില്‍ ദിവസവേതനത്തില്‍ ആണ് നിയമനം. ശമ്പളം തനത് ഫണ്ടില്‍ നിന്ന് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

നേരത്തെ എല്‍ഡി ക്ലര്‍ക്ക് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. പകരം ഇഷ്ടമുള്ളവരെ പഴ്‌സണല്‍ സ്റ്റാഫായി നിയമിക്കാന്‍ നഗരസഭാ അധ്യക്ഷന്മാരെ അനുവദിക്കുന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ്. 

ജോലിഭാരം കൂടുതലായത് കൊണ്ടാണ് പിഎമാരെ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നാണ് കേരള മുന്‍സിപ്പല്‍ ചേംബര്‍ ചെയര്‍മാന്‍ എം കൃഷ്ണദാസിന്റെ വിശദീകരണം. മുന്‍സിപ്പാലിറ്റികളില്‍ ഉദ്യോഗസ്ഥരുടെ ക്ഷമം ഉള്ളതിനാലാണ് കരാര്‍ വ്യവസ്ഥയിലെ നിയമനം. നിമയനം പൂര്‍ണ്ണമായും നിയമപരമായിരിക്കുമെന്നും എം കൃഷ്ണദാസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com